ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. കാന്തപുരത്തെ വിമർശിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന് ഫൈസി തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്മാന് സഖാഫി, സൈഫുദ്ദീന് ഹാജി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കാന്തപുരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
മതപരമായ ആഘോഷങ്ങളില്‍ സ്വീകരിക്കേണ്ട മത നിയമങ്ങളെകുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്ത നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വസ്തുതാ വിരുദ്ധമായിപ്പോയെന്നും മുഖ്യ മന്ത്രിയെ പ്രസ്ഥാന നേതാക്കള്‍ നേരിട്ട് ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ്,
`ആ പ്രസ്താവനയോട് യോജിപ്പില്ലെ`ന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ നൽകിയ വീഡിയോ പിൻവലിച്ചത്.കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ വിമർശനം. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് അടക്കം ആവശ്യപ്പെട്ടിരുന്നു.രാത്രി ക്ലിഫ് ഹൗസിലാണ് കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. കെ പി നൗഷാദ് അലി എംഎല്‍എയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.