BREAKING NEWSLATEST NEWS
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ
വയനാട്: ലക്കിടിയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് പിടിയിലായത്. ഇയാളിൽനിന്ന് 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.ലക്കിടിയിൽ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഡോക്ടർ പിടിയിലായത്.
ലഹരിമരുന്ന് കൈവശംവെച്ചതുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.