കോക്കാട്, ഒതളൂർ മേഖലയിൽ മോഷണം മോഷണം പതിവെന്ന് നാട്ടുകാർ
തൃത്താല: പടിഞ്ഞാറങ്ങാടി കോക്കാട്, ഒതളൂർ പ്രദേശങ്ങളിൽ മോഷണം പതിവെന്ന് നാട്ടുകാർ. ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിൽ നിന്ന് നഷ്ടപ്പെട്ടത് നാല് ലക്ഷം രൂപയിലധികം വിലപിടിപ്പുള്ള സാധനങ്ങൾ.
എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് കാറുകളിൽ കവർച്ചാ സംഘം എത്തുന്നത്.
വിലപിടിപ്പുള്ള പാത്രങ്ങളും കിണറ്റിലെ മോട്ടോറുകളും അടയ്ക്ക, കുരുമുളക് തുടങ്ങിയ കാർഷിക വിളകളും കവർന്ന് കാറിൽ കടന്നു കളയുകയാണ് മോഷ്ടാക്കളുടെ പതിവ്. കോക്കാട് സ്വദേശിയുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന പാത്രങ്ങളും ഒതളൂർ സ്വദേശി ചന്ദ്രൻ്റെ വീട്ടിൽ നിന്ന് ചാക്കുകളിൽ നിറച്ചു വച്ച അടക്കയും നഷ്ടപ്പെട്ടിരുന്നു.
ഒതളൂർ പ്രദേശത്ത് പല വീടുകളിൽ നിന്നും വിലപിടിപ്പുള്ള ചെമ്പുകളും മോട്ടോറുകളും മോഷണം പോവുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി പരാതികൾ നൽകിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ട നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു..