BREAKING NEWSLATEST NEWSUncategorized

കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അക്ഷയ സംരംഭകർക്കായി സംഘടിപ്പിച്ച കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി. ഇതോടൊപ്പം പി.എം. സ്വനിധി (PM SVANidhi) പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനവും പഞ്ചായത്ത് ഹാളിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബുഷ്റ ജലീൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു.വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മുനീറ, പഞ്ചായത്ത് അംഗങ്ങളായ ജനത, ജുബൈറിയ, വിജയൻ, മിനി എന്നിവർ ആശംസകൾ നേർന്നു.കെ-സ്മാർട്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിനും പി.എം. സ്വനിധി പദ്ധതിയുടെ സേവനങ്ങളെക്കുറിച്ച് അക്ഷയ സംരംഭകർക്ക് അവബോധം വർധിപ്പിക്കുന്നതിനും പരിശീലനം ലക്ഷ്യമിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button