കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ. വി എസ് ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഒരിക്കലും മറക്കാത്ത ഓർമ്മകൾ ബാക്കി വച്ച്, സമൂഹത്തിൽ തന്റെതായ അടയാളപ്പെടുത്തലുമായിട്ടാണ് സുരേഷ് ഇ. നായർ എന്ന മാധ്യമപ്രവർത്തകൻ വിടവാങ്ങിയതെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു.
മാധ്യമ – രാഷ്ട്രീയ – സാമൂഹിക മേഖലകളിലെ പ്രവർത്തകൻ എന്ന നിലകളിൽ തിളക്കമാർന്ന ഓർമ്മകൾ അവശേഷിപ്പിച്ചിട്ടാണ് സുരേഷ് ഇ. നായർ വിടവാങ്ങിയതെന്നും എം.എൽ.എ. അനുസ്മരണപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കുറ്റിപ്പുറം വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് അഷ്കർ കൊളത്തോൾ അധ്യക്ഷനായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് ആസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്, ബ്ലോക്ക് പഞ്ചായത്തംഗം ജമീല ബീരാൻകുട്ടി, പഞ്ചായത്തംഗം കോമള, എം.ഇ.എസ്.
കോളേജ് പ്രിൻസിപ്പൽ റഹ്മത്തുന്നിസ, സി.പി.കെ. ഗുരുക്കൾ, ഹുസൈൻ കൊട്ടിലിങ്ങൽ, സി.കെ. ജയകുമാർ, ടി.പി. മുഹമ്മദ്, കെ.പി. അസീസ്, രാജേന്ദ്രൻ, കെ.പി. അബ്ദുൽ കരീം, അഡ്വ. മുജീബ് കുളക്കാട്, എൻ.വി. കുഞ്ഞുമുഹമ്മദ്, എ.എ. സുൽഫിക്കർ, സുരേഷ് ഇ. നായരെ അനുസ്മരിച്ചു. സി പി സുലൈമാൻ ആമുഖ പ്രഭാഷണം നടത്തി. ഫോട്ടോ: കുറ്റിപ്പുറം പ്രസ് ക്ലബ് വ്യാപാര ഭവനിൽ സംഘടിപ്പിച്ച സുരേഷ് ഇ. നായർ അനുസ്മരണം അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്യുന്നു.