KUTTIPPURAMLocal news

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ യോഗം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്നു.
യോഗത്തിൽ, ഈ മാസം 30-ാം തീയതിക്കകം കോംപ്ലക്സിലുള്ള എല്ലാ സ്ഥാപനങ്ങളും ഒഴിഞ്ഞുനൽകുമെന്ന് വ്യാപാരികൾ ഉറപ്പുനൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അറിയിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് റിജിത ഷെലിജ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുട്ടി, സക്കീർ കെ.പി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആബിദ് വരിക്കപ്പുലക്കൽ, അസീസ് കെ.പി., പഞ്ചായത്ത് സെക്രട്ടറി തസ്കീം, വ്യാപാരി-വ്യവസായി കമ്മിറ്റി പ്രതിനിധികളായ കരീം, ജൗഹൽ, അശോകൻ, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button