BREAKING NEWSLATEST NEWS

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനം നൽകുന്ന രക്ഷിതാക്കളാണ് ഉത്തരവാദികളെന്നും കുട്ടികളെ നിയന്ത്രിക്കാനാവില്ലെങ്കിൽ വീട്ടിലെ വാഹനം വിൽക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചതിന് ഉന്നതരുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ടെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

16 ഉം 17 ഉം വയസുള്ള കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം നൽകാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെക്കുറിച്ചും ഗതാഗത മന്ത്രി പ്രതികരിച്ചു. ഈ മത്സരയോട്ടത്തിന് കാരണം കാലഹരണപ്പെട്ട സമയക്രമമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള സമയക്രമത്തിലാണ് സര്വകാര്യ ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. കൊച്ചി പോലുള്ള സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് മൂലം പറയുന്ന സമയത്ത് ബസുകൾക്ക് എത്താനാവാതെ വന്നാൽ നടപടികൾ നേരിടേണ്ട വരുന്നതും മത്സര ഓട്ടത്തിനുള്ള കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button