BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ ഡയാലിസിസ് സെന്റർ; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ. കെ.പി. നൗഷാദ് അലിയെ ചെയർമാനാക്കി വിപുലമായ ഗവേണിങ് ബോഡി രൂപീകരിച്ചു.വളയംകുളം റൈസ് ആൻഡ് ഫിഷ് ഓഡിറ്റോറിയത്തിൽ കാരുണ്യം പാലിയേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച യോഗം കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. കാരുണ്യം പ്രസിഡന്റ് പി.പി.എം. അഷ്റഫ് അധ്യക്ഷനായി.

ഡയാലിസിസ് സെന്ററിനായി ചങ്ങരംകുളത്തിന് സമീപം 32 സെന്റ് സ്ഥലം വാങ്ങാനും യോഗത്തിൽ തീരുമാനിച്ചു. നിർധനരായ വൃക്കരോഗികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റർ ആരംഭിക്കുന്നത്.അഷ്റഫ് കോക്കൂർ, ഡോ. കെ.വി. കൃഷ്ണൻ, കാരുണ്യം സെക്രട്ടറി പി.കെ. അബ്ദുല്ലക്കുട്ടി, കെ. അനസ്, പി.ഐ. മുജീബ്, ആയിഷ ഹസ്സൻ, വി. മുഹമ്മദുണ്ണി ഹാജി, എൻ. മൊയ്തുണ്ണിക്കുട്ടി, കുഞ്ഞുമുഹമ്മദ് പന്താവൂർ, ഇ.വി. മുഹമ്മദ് കുട്ടി ഹാജി, ഇബ്രാഹിംകുട്ടി മോത്തിമഹൽ, അഡ്വ. കെ.വി. മുഹമ്മദ്, നിഷാദ് കാഞ്ഞൂർ, റീജ മേരി, മോഹനൻ നമ്പൂതിരി, ബഷീർ അരീക്കാട്, ഉസ്മാൻ പന്താവൂർ, ആഷിഖ് പെരുമ്പാൾ, സുരേന്ദ്രൻ നരണിപ്പുഴ, പി.എസ്. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീബ്, അശ്വതി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button