BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES
എടപ്പാൾ സോൺ മീലാദ് റാലി
എടപ്പാൾ: ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സോൺ സന്ദേശ റാലി സംഘടിപ്പിച്ചു . തവനൂർ റോഡിൽ നിന്നുമാരംഭിച്ച റാലി തൃക്ക്ണാപുരം തങ്ങൾ പടിയിൽ സമാപിച്ചു. സയ്യിദ് എസ് ഐ കെ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി വി അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിച്ചു . പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. വി വി അബ്ദുറസാഖ് ഫൈസി, എം അബൂബക്കർ ബാഖവി , എ വൈ ഹംസ ഹാജി , മൊയ്തീൻ ഷാ അതളൂർ, അബ്ദുറസാഖ് അഹ്സനി , പി ഹബീബ് അഹ്സനി , സലിം സഖാഫി മാങ്ങാട്ടൂർ , മുസ്തഫ ശുകപുരം അബ്ദുല്ലത്തീഫ് കുണ്ടയാർ , അലി മുഹമ്മദ് മാന്തടം നേതൃത്വം നൽകി.