PONNANI

ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമായി

പൊന്നാനി: ഒരാഴ്ചയിലേറെയായി രഹിതമായിരുന്ന പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ സിന്നൽ ലൈറ്റുകളുടെ തകരാർ പരിഹരിച്ചു. നിരന്തര പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തുകയായിരുന്നു. ജങ്ഷനിൽ അഞ്ചിടങ്ങളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ കേടുവന്നതാണ് സിഗ്നൽ സംവിധാനം നിലക്കാനിടയായത്.
സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റ ചുമതലുള്ള കെൽട്രോൺ അധികൃതരോട് തകരാർ ആവശ്യപ്പെട്ടെങ്കിലും, സിഗ്നൽ ലൈറ്റുകൾ ലഭ്യമല്ലാത്തതിനാൽ, അറ്റകുറ്റപണികൾ നീണ്ടു പോവുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ലൈറ്റുകൾ ഞായറാഴ്ച എത്തിച്ച് ഇവ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു. സിഗ്നൽ പ്രവർത്തന രഹിതമായതോടെ ദിനം പ്രതി നിരവധി അപകടങ്ങളാണ് ചമ്രവട്ടം ജങ്ഷനിൽ സംഭവിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പ് സിഗ്നലിൽ ക്രമീകരണം വരുത്തുകയും, അറ്റകുറ്റപണി നടത്തുകയും ചെയ്ത സിഗ്നലാണ് ഉടൻ പ്രവർത്തനം നിലച്ചത്. ഗുണനിലവാരമില്ലാത്ത സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് ഇടക്കിടെ സിഗ്നൽ പണിമുടക്ക് കാരണമാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button