ശാസ്ത്ര-സ്നേഹ സംഗമം സംഘടിപ്പിച്ചു
എടപ്പാൾ: കഴിഞ്ഞ രണ്ടു ദശകത്തിലധികം കാലമായി മധ്യ വേനലവധി കാലത്തുൾപ്പെടെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്നുണ്ട്. വിവിധ വിദ്യാലയങ്ങളിൽ ഒരേ വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സംഗമങ്ങൾ ഔദ്യോഗിക പരിപാടിയെന്നതിനപ്പുറം സ്നേഹ-സൗഹൃദ കൂട്ടായ്മകളായി മാറാറുമുണ്ട്. പഠന – വിനോദയാത്രകളും സൗഹൃദ സംഗമങ്ങളുമെല്ലാം അനൗദ്യോഗികമായും സംഘടിപ്പിച്ച് സംഘടനകളുടേയും വിദ്യാലയങ്ങളുടേയുമെല്ലാം മതിൽ കെട്ടിനപ്പുറത്തേക്ക് വ്യാപിച്ച ഒരു അധ്യാപക കൂട്ടായ്മയാണ് എടപ്പാൾ ഉപജില്ലയിലെ ശാസ്ത്രക്കൂട്ട്. ഈ വർഷം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും
ശാസ്ത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് തികച്ചും വ്യത്യസ്തമായ സ്നേഹോഷ്മള സംഗമമായി.
പരിപാടി പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ വി.കെ നാസർ, പി.രേഖ, കെ.രാജി, കെ.ഗീത, പി.ബി ഷീല, വി.ബിന്ദു, ശബരി ഗിരീഷ്, കെ.വി പ്രഷീദ്, റോബിൻ ആന്റണി, വി.ആർ ഗീത, കെ.വി ഷാനിബ, കെ. ഉമാദേവി, കെ.ടി രജനി, സി.യു മല്ലിക, പി. സബിത, ജിജി, ബേബി ഉഷ, സുധ
തുടങ്ങിയവർ പ്രസംഗിച്ചു.