CHANGARAMKULAM
ആലങ്കോട് ലീലാകൃഷ്ണന് കൈപ്പടയുടെ ആദരവ് സമ്മാനിച്ചു
ചങ്ങരംകുളം:സാഹിത്യപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ കവി ആലങ്കോട് ലീലാകൃഷ്ണനെ കൈപ്പട മാസികആദരിച്ചു. എഴുത്തുകാരൻ സരുൺ പുൽപ്പള്ളി പൊന്നാടയണിയിച്ചു.കൈപ്പട ക്രിയേറ്റീവ് എഡിറ്റർ ബിബിൻ വൈശാലി ഉപഹാരം സമർപ്പിച്ചു. ചങ്ങരംകുളം പൗരാവലി കൺവീനർ ബഷീർ ചങ്ങരംകുളം, കൈപ്പ സബ് എഡിറ്റർ സരിത മുരളി തുടങ്ങിയവർ സംസാരിച്ചു.