EDAPPAL
ദേശീയ ശാസ്ത്രബോധ ദിനംആചരിച്ചു..
എടപ്പാൾ:അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കുംഎതിരെപൊരുതിരക്തസാക്ഷിയായ ദബോൽക്കറിന്റെസ്മരണാർത്ഥം കേരള ശാസ്ത്രസാഹിത്യപരിഷത്ത് പൊന്നാനി മേഖല കമ്മിറ്റി എടപ്പാളിൽദേശീയ ശാസ്ത്ര ബോധ ദിനമായി ആചരിച്ചു.വിദ്യാഭ്യാസത്തെ മിത്തുകളിലും പുരാണങ്ങളിലുംകെട്ടിയിടുന്ന, ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾവർഗീയ താല്പര്യങ്ങൾക്ക് വിട്ടു കൊടുക്കുന്ന,ദേശീയ ഗവൺമെന്റിന്റെപ്രവർത്തനങ്ങൾക്കെതിരെയും, അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പിലാക്കുക,ശാസ്ത്രബോധം സാമൂഹ്യ ബോധമാക്കുക എന്ന്ആവശ്യപ്പെട്ടുകൊണ്ടുമാണ് പരിപാടിസംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രകടനവുംപൊതുയോഗവും നടന്നു.പരിപാടിയിൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാസെക്രട്ടറി ജിജി വർഗീസ്, മേഖല ട്രഷറർ രതീഷ് ടി.പി. എന്നിവർ സംസാരിച്ചു.