തിരൂർ

തെക്കൻകുറ്റൂരിൽ വീട് പൂർണമായും കത്തിനശിച്ച സംഭവം: പൊട്ടിയത് പവർബേങ്കല്ല, അനധികൃത പടക്ക ശേഖരം; വീട്ടുടമ അറസ്റ്റിൽ

തിരൂർ : ചാർജ് ചെയ്യുന്നതിനിടെ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചുവെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ പൊട്ടിയത് പവർബേങ്കല്ല, വീട്ടുടമ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക ശേഖരമാണെന്ന് കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിനെ (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ സിദ്ദീഖിൻ്റെ വീടാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെ കത്തിനശിച്ചത്. പവർബേങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വീട്ടുടമ പറഞ്ഞിരുന്നത്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ വീട്ടിൽ നിന്ന് കരിമരുന്ന് വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുടമ സിദ്ദീഖ് അറസ്റ്റിലായത്. ഇയാൾ അനധികൃതമായി പടക്ക കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട് കത്തിനശിച്ച സമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻദുരന്തം ഒഴിവായിരുന്നു. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസര വാസികളും നാട്ടുകാരും ചേർന്ന് അടുത്ത കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂർ ഫയര്‍‌സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button