കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു.13.07.2025 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കുറ്റിപ്പുറം നീലാംബരിയിൽ വച്ച് നടന്ന ചടങ്ങിൽ ലയൺ ഡോക്ടർ മുരളി കൃഷ്ണൻ പ്രസിഡന്റ് ആയും ലയൺ സതീഷ് പി ടി സെക്രട്ടറിയായും ലയൺ സാബു ഏണാങ്കശേഖർ ട്രഷററായും സ്ഥാനമേറ്റു.പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയും ഇൻസ്റ്റലേഷൻ ഓഫീസറുമായി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്മാൻ എം ജെ എഫ് സ്ഥാനാരോഹണത്തിന് മുഖ്യ കാർമികത്വം വഹിച്ചു. വനിതാ സർക്കിൾ പ്രസിഡണ്ടായി ആശ രതീഷ് സെക്രട്ടറിയായി രജിത ട്രഷററായി പ്രവിത സുമേഷ് എന്നിവർ നിയമിതരായി, കുട്ടികൾക്കായുള്ള ലിയോ ക്ലബ് പ്രസിഡണ്ടായി അഭിനവ് സാബു സെക്രട്ടറിയായി വൈഗ രതീഷ് ട്രഷററായി റോൺ തടത്തിൽ എന്നിവരെ നിയമിച്ചു. ചടങ്ങിൽ ജിഎസ്ടി കോഡിനേറ്റർ ആയ ലയൺ സുധീർ റീജിണൽ ചെയർപേഴ്സൺ ലയൺ വിജി ജോർജ്, സോൺ ചെയർപേഴ്സൺ ലയൺ വിജയൻ വിരാട് പി എം ജെ എഫ്, ലേഡീസ് സർക്കിൾ പ്രസിഡന്റ് ഫെമി വിജി, GMT കോഡിനേറ്റർ ലയൺ സനൽ കുമാർ, എൽ സി ഐഎഫ് കോഡിനേറ്റർ ലയൺ ഷൈന എം ജെ എഫ, ക്ലബ്ബ് എൽ സി ഐ എഫ് കോഡിനേറ്റർ ലയൺ ഭാഗ്യതാരാ ഉണ്ണി, സ്ത്രീ ശക്തി കോർഡിനേറ്റർ ലയൺ അഡ്വക്കേറ്റ് ഡീന, ചൈൽഡ് ഹുഡ് കാൻസർ കോഡിനേറ്റർ ലയൺ പത്മദാസ്, ലയൺ ശ്രീധരൻ അക്ഷയ മുതലായവർ സംബന്ധിച്ചു