PONNANI
പൊന്നാനിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു.
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം പഴയ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട തൊഴിലാളി മരണപ്പെട്ടു.
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഷേർപൂര്‍ സ്വദേശി ബനീ ഇസ്രായേൽ എന്നിവരുടെ മകൻ റഹ്മത്ത് അലി(27) ആണ് മരണപ്പെട്ടത്.
പൊന്നാനി ആശുപത്രിക്ക് എതിർവശം പുത്തൻകുളം ഭാഗത്താണ് അപകടമുണ്ടായത്.
പൊന്നാനി ഫയർഫോഴ്സും ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.