MARANCHERY

മാറഞ്ചേരി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റർ പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും വിവിധ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പിലാക്കുന്നതെന്നും ആയുഷ് മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മാറഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ജീവിത ശൈലി രോഗങ്ങള്‍, ഗര്‍ഭകാല – പ്രസവ കാല ശ്രുശ്രൂഷ തുടങ്ങിയവയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അധ്യക്ഷനായ പി.നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യാതിഥിയായി.

മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് വികസനത്തിന്റെ അംഗീകാരമായി ലഭിച്ച ദേശീയ അവാര്‍ഡ് തുക ഉപയോഗിച്ചാണ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ 2015 – 20 കാലയളവിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ പി. നന്ദകുമാര്‍ എം.എല്‍ എ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button