EDAPPAL

എടപ്പാൾ പട്ടാമ്പി റോഡ് പൊട്ടിപ്പൊളിയുന്നു

എടപ്പാൾ : മഴക്കാലമായ തോടെ എടപ്പാൾ പട്ടാമ്പി റോഡ് തകർന്ന് തുടങ്ങി. ടൗൺ മുതൽ വട്ടംകുളം താഴത്തങ്ങാടി വരെയുള്ള ഭാഗങ്ങളാണ് തകർന്ന് തുടങ്ങിയത്. മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഈ ചതിക്കുഴികളിൽ ചാടുന്നത്. നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും മഴ കനത്ത് പെയ്തതോടെ വീണ്ടും
പൊളിയുകയായിരുന്നു. തകർന്ന ഭാഗങ്ങൾ വേഗത്തിൽ ശരിയാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. അതേ സമയം എടപ്പാള്‍ മുതല്‍ നീലിയാട് വരെയുള്ള റോഡ് നവീകരിക്കാന്‍ പിഡബ്യൂഡി 5 കോടി അനുവദിച്ചതായും സൂചനകളുണ്ട്. റോഡ് വീതികൂട്ടി അഴുക്കുചാല്‍ നിര്‍മ്മിച്ചുള്ള പ്രവര്‍ത്തികളാണ് നടക്കുകയെന്നും മഴ മാറുന്നതിനനുസരിച്ച് പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button