EDUCATION

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഉപ ഡയറക്ടർ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം തനിക്ക് റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് മാനേജ്‌മന്റ് ആണെന്നും മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോക്സോ കേസിലെ പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുകേഷ് എം നായരാണ് പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുത്തത്. ഏപ്രിൽ 24 നാണ് കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്ന പരാതിയിൽ മുകേഷ് എം നായർക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button