KERALA

സിബിഎസ്ഇ പരീക്ഷ പരിഷ്ക്കരണത്തിന് എതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി വിദ്യാത്ഥികൾ.

തിരുവനന്തപുരം:സിബിഎസ്ഇ പരീക്ഷ പരിഷ്ക്കരണം കോടതിയുടെ ശ്രദ്ധയിൽപെടുത്താൻ ആലോചനയുമായി ഒരു വിഭാഗം

വിദ്യാർത്ഥികൾ.പരിഷ്കരിച്ച പരീക്ഷരീതി അടിയന്തരമായി പിൻവലിക്കണമെന്നാണ് ആവശ്യം. ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ് സിയുടേതെന്നാണ് ആക്ഷേപം. നേരത്തെ പരീക്ഷയായിരുന്നെങ്കിൽ തെറ്റായാലും മാർക്ക് ലഭിക്കും. സബ്ജക്റ്റീവ് ആയ പരീക്ഷ ആണെങ്കിൽ പഠിച്ചതൊക്കെ എഴുതാൻ സാധിക്കും. ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസിലെ ECONOMICS പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ പ്രതികരണങ്ങളാണിത്.
മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള പരീക്ഷയോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ലെന്നാണ് പരാതി. ‘എക്സ്പെരിമെന്റൽ ചെയ്യുമ്ബോൾ അത് നമ്മുടെ മാർക്കിനെ അഫക്റ്റ് ചെയ്യും. അത് ഭാവിയെയും ബാധിക്കും. വിദ്യാർത്ഥികളിലൊരാൾ പറയുന്നു. പുതിയ രീതിയിൽ പരീക്ഷ എഴുതാൻ വേണ്ടത്ര പരിശീലനം കിട്ടിയില്ലെന്നും ഇവർക്ക് ആക്ഷേപമുണ്ട്. മഹാമാരിക്കാലത്തെ പ്രതിസന്ധിക്ക് ശേഷം വേണ്ടത ആലോചനയില്ലാതെ നടപ്പാക്കിയ പരിഷ്ക്കരണം പിൻവലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. എന്തിനാണ് ധ്യതിപിടിച്ച് സർക്കാർ പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ല. മറ്റു മാർഗങ്ങൾ സ്വീകരിക്കണമായിരുന്നു. എൻഎസ് യു ദേശീയ സെക്രട്ടറി ലോഗേഷ് ചുഹ് ചോദിക്കുന്നു.

സംസ്ഥാന പരീക്ഷ ബോർഡുകൾ ഉൾപ്പെടെ പരീക്ഷ ലളിതമാക്കുന്നു. ആ പാഠ്യരീതി പിന്തുടരുന്ന കുട്ടികളേക്കാൾ പിന്നിൽ പോയാൽ അത് ഭാവിയിലെ സാധ്യതകളെ ബാധിക്കില്ലേയെന്ന ചോദ്യമാണ് ഈ രക്ഷിതാവ് ഉന്നയിക്കുന്നത്. കോളേജുകളിലെ അഡ്മിഷനെ ഇത് ബാധിക്കാൻ ചാൻസുണ്ടെന്ന് രക്ഷിതാവായ ജയകുമാർ അഭിപ്രായപ്പെടുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ചർച്ചക്ക് കേന്ദ്രമന്ത്രി മുൻകൈയെടുത്തെങ്കിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ പ്രതികരണം കേന്ദ്രം ഇതുവരെ നടത്തിയിട്ടില്ല. പാർലമെൻറിലടക്കം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ മൂല്യനിർണ്ണയം ഉദാരമാകുമോയെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button