MALAPPURAM

സ്വന്തം അധ്വാനത്തിലൂടെ വിഷുക്കൈനീട്ടം നൽകി പ്രതീക്ഷ വിദ്യാർഥികൾ

പാണ്ടിക്കാട് : പ്രതീക്ഷ ബഡ്സ് സ്കൂൾ വിദ്യാർഥികൾ ഇത്തവണ പരസ്പരം വിഷുക്കൈനീട്ടങ്ങൾ നൽകി.

കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ ‘തളിരി’ ലൂടെ വിവിധ ശുചീകരണ ഉത്പന്നങ്ങൾ നിർമിച്ച് വില്പന നടത്തി അതിൽനിന്നുള്ള ലാഭ വിഹിതമാണ് വിഷുക്കൈനീട്ടം നൽകാൻ ഉപയോഗിച്ചത്.

74023 രൂപയാണ് വിഷുക്കൈനീട്ടമായി വിദ്യാർഥികൾക്കും അമ്മമാർക്കുമായി വിതരണംചെയ്തത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ വിഷുക്കൈനീട്ട വിതരണം ഉദ്ഘാടനംചെയ്തു. സിഡിഎസ് പ്രസിഡന്റ് ശാലിനി വളരാട് അധ്യക്ഷതവഹിച്ചു. എം. സുബൈദ, എൻ.ടി. സുരേന്ദ്രൻ, സി. ഹനീഫ, കെ. ശ്രീകുമാർ, എൻ.കെ. ബിഷിത തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button