CHANGARAMKULAM

ചികിത്സാ സഹായം നൽകി ചങ്ങരംകുളം,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച, കോക്കൂർ സൗമ്യ ചികിത്സാ സഹായം സമിതിക്ക് കൈമാറി.

സഹായ സമിതി വൈസ് ചെയർമാൻ ശ്രീ പി പി രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി എം സതീശൻ പരിപാടി വിശദീകരിച്ചു. തുടർന്ന് യൂണിറ്റിന്റെ സ്വാന്തനസഹായ സമിതി കൺവീനർ ശ്രീ. ടി കൃഷ്ണൻ നായർ സഹായം കൈമാറി.

ശ്രീമതി എം പി. അംബിക കുമാരി ടീച്ചർ, എവി ദിവാകരൻ, കെ വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, വി ഗോവിന്ദരാജ് മാസ്റ്റർ, ചികിത്സാ സഹായ സമിതി കൺവീനർ ശ്രീ ഹാരിസ് ബാബു, ഇ വി മാമു എന്നിവർ പ്രസംഗിച്ചു. സഹായ സമിതി ട്രഷറർ ശ്രീ. വി വി സലീം നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button