PONNANI

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി

പൊന്നാനി : തരയം കോജിനിയകംകുടുംബ കുട്ടായ്മ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി.ആഘോഷത്തോടനുബന്ധിച്ച് ഈദ് പ്രഭാഷണവും, വിവിധ രംഗങ്ങളിലുള്ളവർക്ക് അനുമോദനവും, വിവിധ മൽസരങ്ങളും നടത്തി.ഐഡിയൽ കോളേജ് പ്രിൻസിപ്പൾപ്രൊഫ.ടി.കെ. കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.ഒരു മാസം നീണ്ട വ്യതാനുഷ്ഠാനങ്ങളിൽ കൈവരിച്ച പുണ്യം പെയ്തിറങ്ങിയ ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതെന്ന് പ്രൊഫ. ടി.കെ. കോയക്കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സക്കാത്തും, ഫിത്തർ സക്കാത്തും കൈമാറുന്നതിലൂടെ മനുഷ്യ ഹൃദയങ്ങൾ തമ്മിൽ സാമൂഹ്യ ബന്ധങ്ങളും ശക്തിപ്പെടുമെന്ന സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നതെന്നും ടി.കെ.കോയക്കുട്ടി പറഞ്ഞു.ടി.കെ. നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.ടി.കെ. ഇസ്മായിൽ, ഡോ.ടി.കെ. സലാഹുദ്ധീൻ, ടി.കെ. അഷറഫ്,ടി.കെ.അബ്ദു റഹീം, ടി.കെ.സക്കരിയ, ടി.കെ.സിറാജുദ്ധീൻ, ടി.കെ.മുനീർ എന്നിവർ പ്രസംഗിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. അമാന അഷറഫിനെ നെടുവഞ്ചേരി സക്കീന മുബൈ ഉപഹാരം നൽകി അനുമോദിച്ചു.ജർമ്മനിയിൽ അഗ്രിക്കച്ചാറൾ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത . ടി.കെ. നദീമിന് ടി.കെ. അയ്യുബ് ഉപഹാരം നൽകി.ഇൻഫോ ഫോസിസ് ഐ.ടി. കമ്പനിയുടെ അവാർഡ് നേടിയ കെ.കെ. മുഹമ്മതിന് ടി.കെ. റഹീസുദ്ധീൻ ഉപഹാരം നൽകി.മൽസരങ്ങളിൽ ടി.കെ.ലുക്ക് മാൻവ്യക്തിഗത വിജയിയായി. വിവിധ മൽസരങ്ങളിൽ ഡോ.ടി.കെ. ആയിഷ സലാഹുദ്ധീൻ, ഡോ.സുനൈന റിയാബ്, റസിയ ഇസ്മായിൽ,സഹ്‌ലത്ത് ഹാരിസ്, ആലിയ ഫിറോസ്, അഫ്സിൻ ഫിറോസ്, നുഹ ജബീർ, എമിൻ റഊഫ് എന്നിവർ വിജയികളായി.കെ.എസ്.അബ്ദുൾ ഗഫൂർ, ഏ.കെ.ഫസൽ കണ്ണൂർ, ഡോ. സയ്യിദ് അബൂക്കർ , സി.ഹബീബു റഹ്മാൻ, എം.എ. അമാനുള്ള, ടി.കെ.ഇബ്രാഹിം കുട്ടി, ടി.കെ. സൗദ, ടി.കെ.നഫീസുഎന്നിവർ വിജയികൾക്ക് സമ്മാന ദാനം നടത്തി.ടി.കെ.സൈനുൽ അലിഫ്, ടി.കെ. ജബിൻ റഹ്മാൻ, ടി.കെ. റഊഫ്, ടി.കെ.മുനീർ, ഡോ.ടി.കെ. റൈഹാൻ, ആയിഷ ഹാരിസ്, ശിഹാബ് നെടുഞ്ചേരി, മുഅവ്വിദ് കൂട്ടായി, ടി.കെ. നസീഫ്, ടി.കെ.ഹാരിസ്, ഡോ.ടി.കെ.റിയാ ബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button