CHANGARAMKULAM

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഇലക്ഷൻ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ചങ്ങരംകുളം:ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഭരണസംവിധാനം രൂപപ്പെടുത്തുന്നതിൽ പൗരന്മാരുടെ പങ്ക് നിർവഹിക്കുന്നതിൽ യുവാക്കൾ പ്രത്യേകിച്ച് ജാഗ്രത പുലർത്തണമെന്നും തിരെഞ്ഞെടുപ്പ് വേളകളിൽ സമ്മതിദാ നാവകാശം പൂർണ്ണമായും വിനിയോഗിച്ച് കൊണ്ടു ഉത്തരവാദിത്തം നിർവഹിക്കണമെന്നും തീരുർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐഎഎസ് പ്രസ്ഥാവിച്ചു.അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എലക്ട്രൽ ലിറ്ററിസി ക്ലബ്‌,പൊന്നാനി താലൂക്ക് സ്വീപ് എന്നിവയുടെ നേതൃത്വത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഇലക്ഷന് ബോധ വത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന്നു വിദ്യാർത്ഥികൾ മുൻകയ്യെടുത്തു സ്ക്വാടുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.അസ്സബാഹ് കോളേജ്എലക്ഷൻ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ രാജേഷ്‌കണ്ണൻ സ്വാഗത പ്രസംഗംനിർവഹിച്ചു.അസ്സബാഹ് മാനേജ്മെന്റ് പ്രസിഡന്റ്‌ പി പി എം അഷറഫ് അധ്യക്ഷത വഹിച്ചു.പ്രവീൺ എ കെ (ഡെപ്യൂട്ടി തഹസിൽദാർ,പൊന്നാനി) മുഖ്യ പ്രഭാഷണoനിർവഹിച്ചു.സുജിത് ടി(തഹസിൽദാർ, പൊന്നാനി)മുഹമ്മദുണ്ണി ഹാജി (ജനറൽ സെക്രട്ടറി,അസ്സബാഹ് മാനേജ്മെന്റ് )ഡോ. ബൈജു എം കെ (വൈസ് പ്രിൻസിപ്പൽ,അസ്സബാഹ് കോളേജ്)പ്രവീൺ കെ യു (സ്റ്റാഫ് സെക്രട്ടറി,അസ്സബാഹ് കോളേജ്) എന്നിവർആശംസകൾ അറിയിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ യു യു സി മുഹമ്മദ്‌ നിഹാൽ നന്ദി പ്രസംഗം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button