EDAPPAL
വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു
എടപ്പാള്‍ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്തു. അംശകച്ചേരി ജിഎംയുപി സ്കൂളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. 95 കുടുംബങ്ങള്‍ക്കാണ് കട്ടില് നൽകിയത്. വൈസ് പ്രസിഡന്റ് കെ പ്രഭാകരന് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷീന മൈലാഞ്ചി പറമ്പില്‍, ആസിഫ് പൂക്കരത്തറ, വി പി വിദ്യാധരന്, എംകെഎം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എ ദിനേശന് സ്വാഗതവും അങ്കണവാടി സൂപ്രവൈസര്‍ സ്വപ്ന നന്ദിയും പറഞ്ഞു.