VATTAMKULAM

ശുകപുരം പുന്നക്കൽ താഴം റോഡ് കട്ട വിരിച്ച് ഗതാഗത യോഗ്യമാക്കി

വട്ടംകുളം |
കാൽനടയാത്ര പോലും ദുസ്സഹമായി ജനങ്ങൾ ദുരിതത്തിലായ ശുകപുരം _പുന്നക്കൽ താഴം റോഡ് കട്ട വിരിച്ച് ഗതാഗത യോഗ്യമാക്കി. വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. വേനൽക്കാലമായാൽ കുണ്ടും കുഴികളും നിറഞ്ഞ റോഡ് ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാതെ തകർന്ന നിലയിൽ ആയിരുന്നു. മഴക്കാലമായാൽ ചെളിവെള്ളം നിറഞ്ഞു സ്കൂൾ കുട്ടികൾ അടക്കം ഏറെ പ്രയാസം സഹിച്ചാണ് സഞ്ചരിച്ചിരുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കട്ട വിരിച്ച് ഗതാഗത സജ്ജമാക്കിയിരിക്കുന്നത്. റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് നിർവഹിച്ചു. വാർഡ് മെമ്പർ ഇ. എസ് സുകുമാരൻ അധ്യക്ഷൻ ആയിരുന്നു. ടി .എം മിഹിൽ ,സി .ഷുഹൈബ്, പി .കെ. ഇബ്രാഹിം പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button