സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ്; ഏപ്രില്‍ 10 വരെ അവസരം; ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ഒന്നാം ക്ലാസ് മുതല്‍ ബിരുദതലം വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മാതാപിതാക്കള്‍ മരിച്ച് പോയവരും, സാമ്ബത്തിക പ്രായം അനുഭവിക്കുന്നവരുമായവര്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയാണ് സ്നേഹപൂര്‍വ്വം.ന്നാം ക്ലാസ് മുതല്‍ ബിരുദതലം വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മാതാപിതാക്കള്‍ മരിച്ച് പോയവരും, സാമ്ബത്തിക പ്രായം അനുഭവിക്കുന്നവരുമായവര്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയാണ് സ്നേഹപൂര്‍വ്വം.ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും, നഗര പ്രദേശങ്ങളില്‍ 22,375 രൂപയുമാണ് വാര്‍ഷിക വരുമാന പരിധി.
അപേക്ഷ
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://kssm.ikm.in/ സന്ദര്‍ശിക്കുക.