VATTAMKULAM
കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും ‘

എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾ
അന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. ‘ചിത്രകാരനും ഫോട്ടോഗ്രാഫറുമായ നന്ദൻ തോട്ടുപുറം ചിത്രം വരച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തു . ചിത്രകാരനും കവിയും ആയ അരവിന്ദ് വട്ടംകുളം ചിത്രകലയിലെ വനിതാ സാന്നിദ്ധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് ഇ ശങ്കരൻ ചിത്രക്കുള്ള ഉപഹാരം നൽകി. ചിത്ര തൻ്റെ ചിത്രകലാജീവിതത്തെ പറ്റി സംസാരിച്ചു. വായനശാല വനിതാവേദി പ്രസിഡൻ്റ് ഉഷ അശോകൻ അദ്ധ്യക്ഷയായി. ചിത്രയുടെ സുഹൃത്തുക്കളും കുടുംബാഗംങ്ങളും പങ്കെടുത്ത പരിപാടിക്ക്അഞ്ജു അരവിന്ദ് സ്വാഗതവും കലാസമിതി സെക്രട്ടറി ടി.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.


