VATTAMKULAM

വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം ഫെബ്രുവരി 26 ബുധനാഴ്ച നടക്കും.

വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം ഫെബ്രുവരി 26 ബുധനാഴ്ച നടക്കും.വട്ടംകുളം പുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കും. കാലത്ത് 4 മണിക്ക് നിർമ്മാല്യ ദർശനം,4:15 മുതൽ അഭിഷേകം,മലർ നിവേദ്യം, ഗണപതി ഹോമം, ഇളനീർ ധാര, ധാര തുടർന്ന് ഉഷപൂജ നടക്കും.8 മണിക്ക് പ്രഭാത ശീവേലി സോപാനം ആലങ്കോട് സന്തോഷ്‌ & പാർട്ടി (സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം) നയിക്കുന്ന പഞ്ചവാദ്യം, 10 മണിക്ക് നവകം, പഞ്ചഗവ്യം, ഉച്ചപൂജ തുടർന്ന് ശ്രീഭൂതബലി നടക്കും.വൈകുന്നേരം 4 മണിക്ക് ഉച്ചശീവേലി കലാമണ്ഡലം വളളൂർ മുരളീധരൻ & പാർട്ടിയുടെ മേളം, തുടർന്ന് പറവെപ്പ് നടക്കും.6:30 ന് ദീപാരാധന, 7 മണിക്ക് ശയന പ്രദക്ഷിണം,7.30 ന് ശിവകാശി വെടിക്കെട്ട്,8 മണിക്ക് ശ്രീ രുദ്രം നാമ ജപ സംഘം പുരമുണ്ടേക്കാട് അവതരിപ്പിക്കുന്ന തിരുവാതിര ക്കളി,8:30 മുതൽ വിവിധ കലാപരിപാടികൾ, തുടർന്ന് അത്താഴ പൂജ 10:30 ന് തൃത്താല ശങ്കര കൃഷ്ണ പൊതുവാൾ &തൃത്താല ശ്രീനി പൊതുവാൾ അവതരിപ്പിക്കുന്ന ഡബിൾ തായമ്പക,തുടർന്ന് കൊമ്പ് പറ്റ്, കുഴൽ പറ്റ്, ഇടയ്ക്ക പ്രദക്ഷിണം,വിളക്കാചാരത്തോടെയുള്ള അത്താഴ ശീവേലി ഉണ്ടായിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button