KERALA
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം കൈക്കൂലി; മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ. മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ സര്ജന് ഡോ കെ ബാലഗോപാലാണ് കെെക്കൂലി കെെപ്പറ്റുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് സമീപിച്ച രോഗിയില്‍ നിന്ന് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. വിയ്യൂരിലെ വസതിയില്‍ വെച്ച് വിജിലൻസ് ഡിവൈഎസ്പി പി എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്.