PONNANI

ഭൂനികുതി വർധനവിനെതിരെകോൺഗ്രസ് വില്ലേജ് ഓഫീസ്ധർണ്ണ നടത്തി


പൊന്നാനി:സംസ്ഥാന സർക്കാർ
പുതുക്കി നിശ്ചയിച്ചഭൂനികുതി മുൻ വർഷത്തേതിൽനിന്നും 50 ശതമാനം
വർദ്ധിപ്പിച്ചതീരുമാനത്തിൽപ്രതിഷേധിച് കൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം
കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഈഴുവത്തിരുത്തി വില്ലേജ്
ഓഫീസിനു മുന്നിൽ ധർണ്ണ
നടത്തി. 1983ല്‍ ഒരു
ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ
നികുതിയാണ് 2025 -26ൽ ഒരു
ഹെക്ടറിന് 1200 രൂപയായി
വർധിപ്പിച്ചത്.ജനങ്ങൾക്കും, കാർഷിക
മേഖലയ്ക്കും വൻ ബാധ്യത
ഉണ്ടാക്കുന്ന സർക്കാർ
തീരുമാനംപിൻവലിക്കണമെന്ന് ധർണ്ണ
ഉദ്ഘാടനം ചെയ്തുകൊണ്ട്
കെപിസിസി മെമ്പർ എ എം
രോഹിത് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് എൻ പി
നബീൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എൻ
എ ജോസഫ്, ജെ പി വേലായുധൻ, എ
പവിത്രകുമാർ, എൻ പി
സുരേന്ദ്രൻ, സി ഗഫൂർ, സി
ജാഫർ, ഉസ്മാൻ തെയ്യങ്ങാട്,
യു രവീന്ദ്രൻ, എം
അമ്മുക്കുട്ടി, പ്രഭാകരൻ
കടവനാട്, മൂത്തേടത്ത്
ബാലകൃഷ്ണൻ,ഫസലുറഹ്മാൻ
എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button