![](https://edappalnews.com/wp-content/uploads/2025/01/n649654487173814017010244e56da82a7ee214b91881c522db09851fc191ad156e94d47618b3fac0f2fa97.jpg)
കോഴിക്കോട്ട് : സ്വിഗ്ഗി വിതരണക്കാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുചക്രവാഹനവും യുവാവിന്റെ മൃതദേഹവും ഇതുവഴി കടന്നുപോയവര്‍ കാണുന്നത്.
മൃതദേഹം ആശുപത്രിയിലേക്ക് നീക്കി. കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയുന്നത് അടക്കമുള്ള തുടരുകയാണ്.
കുഴിക്ക് ചുറ്റും ആകെയുള്ളത് പ്ലാസ്റ്റിക്കിന്റെ ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)