VATTAMKULAM
മാലിന്യം മായുന്ന വട്ടംകുളം.
എടപ്പാൾ: മാലിന്യം മായുന്ന വട്ടംകുളം പദ്ധതിയുടെ പതിനെട്ടാം വാർഡ് തല പരിപാടിക്ക് തുടക്കമായി. സമഗ്രമാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചത്. ഹരിത കർമസേനാംഗങ്ങളാണ് അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നത്.വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുകയും പിന്നീട് ക്ലീൻ കേരള കമ്പനിക്കോ മറ്റോ കൈമാറും. പദ്ധതിയുടെവാർഡ്തല ഉദ്ഘാടനം അണ്ണക്കമ്പാടു് വാർഡ് മെമ്പർ ദിലീപ് എരുവപ്ര നിർവഹിച്ചു.