MALAPPURAM
മലപ്പുറം മങ്കടയിൽ 12 കാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ.

മലപ്പുറം മങ്കടയിൽ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി ചിറയിൽ വിനീഷ് ആണ് കോടതിയിൽ കീഴടങ്ങിയത്.2019 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ ആനമങ്ങാടും വള്ളിക്കാപറ്റയിലുമുള്ള വാടക വീടുകളിൽ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് ഒക്ടോബർ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നൽകിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു
