എടപ്പാള്‍ സ്റ്റോഡിയം കായിക പ്രേമികള്‍ക്കായി തുറന്ന് കൊടുക്കണം: യൂത്ത് ലീഗ്
എടപ്പാള്‍: ഒരുപാട് കായിക കൂട്ടായ്മകള്‍ കൊണ്ട് ശ്രദ്ധേയമായ എടപ്പാള്‍ സ്റ്റേഡിയം പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്ന് വട്ടംകുളം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയോഗം ആവശ്യപെട്ടു.
കിഫ്ബിയില്‍ നിന്നും 6.50 കോടി രൂപ മുടക്കി സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് കായിക പ്രേമികള്‍ പദ്ധതിയെ നോക്കി കണ്ടത്. എന്നാല്‍ നിര്‍മാണം തുടങ്ങിയ അന്ന് മുതല്‍ അടഞ്ഞു കിടക്കുന്ന സ്റ്റേഡിയം പണി പൂര്‍ത്തിയായി വര്‍ഷം തികയുമ്പോഴും കായിക വിനോദങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ കഴിയാത്ത ആശാസ്ത്രീയമായ നടപടികള്‍ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുന്നറീപ്പ് നല്കി.
യോഗത്തില്‍ വെച്ച് വട്ടംകുളം ടൗണ്‍ യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അംഗം ഉമ്മര്‍ ടിയു യോഗം ഉദ്ഘാടനം ചെയ്തു.
തവനൂര്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പത്തില്‍ സിറാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പിവി ഷുഹൈബ് ഹുദവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കി
അനീഷ് പി എച്, അക്ബര്‍ പിവി, സജീര്‍ എംഎം, സക്കീര്‍ എംകെ, അലി ചെറുകാട്, നൗഷാദ് ടിയു, ഫാസില്‍ പിഎച്, കബീര്‍ പാറമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സജീര്‍ എംഎം സ്വാഗതവും അലിയാര് ടിപി നന്ദിയും പറഞ്ഞു.
വട്ടംകുളം ടൗണ്‍ യൂത്ത് ലീഗ് പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് :അലിയാര് ടിപി, വൈസ് പ്രസിഡന്റ് :എംവി റഊഫ്
റംസില്‍ എന്‍ വി ഹാഷിര്‍ ടിപി ,ജനറല്‍ സെക്രട്ടറി :ഉമ്മര്‍ എം എ ,ജോ. സെക്രട്ടറി :മുഫാസിദ് നെട്ടത്ത് ഫവാസ് ടിപി മഹ്റൂഫ് പരിയാപ്പുറം
ട്രഷറര്‍ :എംകെ മുഫസിര്‍
എന്നിവരെയും തെരഞ്ഞെടുത്തു.