EDAPPAL
കർഷക സംഘം എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലക്നൗ ചലോ പൊതുയോഗം സംഘടിപ്പിച്ചു.
ഡൽഹിയിൽ നടക്കുന്ന കർഷക സമരം ലക്‌നോവിലേക്ക് കൂടി വ്യാപിക്കുന്നതിന് ഐക്യദാർഢ്യമായി കർഷക സംഘം എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലക്നൗ ചലോ പൊതുയോഗം പൂക്കര ത്തറ സെൻ്റെറിൽ നടന്നു.
ഇ വി മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.എടപ്പാൾ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മുരളി സ്വഗതം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസി: വേലായുധൻ അധ്യക്ഷത വഹിച്ചു . കർഷക സംഘം ജില്ല കമ്മറ്റി മെമ്പർ ദേവികുട്ടി പ്രസംഗിച്ചു അഡ്വേക്കറ്റ് പി പി മോഹൻ ദാസ് ലക്ഷ്മി നാരയണൻ എടപ്പാൾ എൽ സി സെക്രട്ടറി പി പി ബിജോയി എന്നിവർ ആശംസ പ്രസംഗം നടത്തി
കർഷകസംഘം പഞ്ചായത്ത് കമ്മറ്റി മെമ്പർ സെയ്ദ് പൂക്കരത്തറ നന്ദി പറഞ്ഞ് പൊതുയോഗം അവസാനിപ്പിച്ചു.