EDAPPALLocal news

എടപ്പാൾ മേൽപാലം അവസാനവട്ട ജോലികൾക്ക് ഇന്നു തുടക്കം

എടപ്പാൾ: മേൽപാലം നിർമാണം അന്തിമഘട്ടത്തിൽ എത്തിയതോടെ ടാറിങ്ങിന് മുന്നോടിയായുള്ള ജോലികൾക്ക് ഇന്നു തുടക്കം. ഇതിന്റെ ഭാഗമായി 26ന് രാത്രി 9 മുതൽ 27ന് രാവിലെ 6 വരെ ടൗണിൽനിന്ന് കുറ്റിപ്പുറം റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. പാലത്തിനു താഴ്ഭാഗത്തും മുകളിലും ആണ് ടാറിങ് നടത്തുക. കുറ്റിപ്പുറം റോഡിൽ കാനകൾ പൊളിച്ച് റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ തുടങ്ങുക. തൃശൂർ–കുറ്റിപ്പുറം റോഡുകളെ ടാറിങ്ങിന് സജ്ജമാക്കുന്ന ജോലികൾ കഴിയുന്നതോടെ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ ആഴ്ച ടാറിങ് പൂർത്തീകരിക്കാനാണ് നീക്കം.
വൈദ്യുതക്കാലുകൾ മാറ്റുന്ന ജോലികളും ഇതിനോടകം പൂർത്തിയാക്കും. പൊന്നാനി റോഡിൽനിന്ന് ടൗണിന് കുറുകെ ഭൂമിക്ക് അടിയിലൂടെ കേബിൾ കൊണ്ടുപോകുന്ന ജോലികൾ 2 ദിവസത്തിനകം അവസാനിക്കും. പിന്നീട് ഈ ലൈനിലൂടെ വൈദ്യുതി വിതരണം ആരംഭിച്ചാൽ കുറ്റിപ്പുറം റോഡിലെ വൈദ്യുതക്കാലുകളും കേബിളുകളും നീക്കം ചെയ്യും. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിൽ ആണ്. കെൽട്രോണിന്റെ നേതൃത്വത്തിൽ ആണ് ഈ ജോലികൾ നടക്കുന്നത്. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഈ ജോലികളും പൂർത്തിയാക്കും. വൈകാതെ ഉദ്ഘാടന ദിവസവും പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button