MALAPPURAM

മലപ്പുറത്ത് യുവതിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പതിനഞ്ചുകാരന്‍ പൊലീസ് പിടിയില്‍.

മലപ്പുറം കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പതിനഞ്ച് വയസുകാരന്‍. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പട്ടി ഓടിച്ചപ്പോള്‍ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഇന്നലെ പട്ടാപകലാണ് സംഭവം നടന്നത്. കോളജില്‍ നിന്ന് വരികയായിരുന്ന 21 കാരിക്ക് ദുരനുഭവമുണ്ടയാത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമി വിദ്യാര്‍ത്ഥിനിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴ തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. തലയില്‍ കല്ലു കൊണ്ടിടിച്ചും മര്‍ദിച്ചുമായിരുന്നു പീഡനശ്രമം. കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button