KERALA

ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നു, ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം.

ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ മഴ മാറിയെങ്കിലും നിതാന്ത ജാഗ്രതയില്‍ കേരളം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ ബുധനാഴ്ച 12 ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമുകള്‍ തുറന്ന് തുടങ്ങി. കെഎസ്ഇബിയുടെ എട്ട് ഡാമുകളിലും ജലവിഭവവകുപ്പിന്റെ രണ്ട് ഡാമിലും റെഡ് അലര്‍ട്ടാണ്. ഷോളയാര്‍, കക്കി ഡാമുകള്‍ ഇന്ന് തുറന്നു. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്താണ് കക്കി ഡാം തുറന്നത്. ഷോളയാറില്‍ നിന്നും പറമ്പിക്കുളത്ത് നിന്നും വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തില്‍ ചാലക്കുടിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂര്‍, പൊയ്യ മേഖലകളില്‍ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി രാജന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button