പൊന്നാനിയിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പൊന്നാനി: കുണ്ടുകടവ് പാലത്തിന് താഴെ പുഴയിലേക്ക് ചാടിയ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ഡ്രൈവറും, തെയ്യങ്ങാട് സ്വദേശിയുമായ രാജ്കുമാര്‍ (രാജന്‍) എന്നയാളുട മൃതദേഹമാണ് കണ്ടെത്തിയത്. പുറങ്ങ് മാരാമുറ്റം പരിസരത്ത് പുഴയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രി ചമ്രവട്ടം പാലത്തിനു മുകളില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനം കണ്ടത്തിയതിനെ തുടര്‍ന്ന് ഇന്നലെ മുഴുവന്‍ സമയവും പോലീസിന്റെ നേതൃത്വത്തില്‍ പുഴയില്‍ തിരിച്ചില്‍ നടത്തിയിരുന്നു.
പൊന്നാനിയിൽ പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും, സിവിൽ ഡിഫൻസും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുമ്പ് മകന്‍ ആത്മഹത്യ ചെയ്തതിന് ശേഷം രാജന്‍ മാനസിക പ്രയാസത്തിലായിരുന്നു. ആരോഗ്യ വിഭാഗതതില്‍, താല്‍കാലിക ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു.