EDAPPALLocal news

ഹരിത ഓഡിറ്റ് ടീം പരിശോധന നടത്തി

എടപ്പാൾ: സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ ഹരിത ഓഡിറ്റ് ടീം പരിശോധന നടത്തി. കാലടി ഗ്രാമപഞ്ചായത്തിലെ സർക്കാർ ഓഫീസുകളിലാണ് ടീം സന്ദർശനം നടത്തി ആവിശ്യമായ നിർദേശങ്ങൾ നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ NK. അബ്ദുൾ ഗഫൂർ, ജൂ. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, വി ഇ ഒ. കെ. കാവ്യ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനാണ് സന്ദർശന പരിപാടി നടത്തിയത്.പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കുറച്ച് പ്രകൃതി സൗഹൃത ഉൽപന്നങ്ങൾ പരമാവധി ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button