ചാവക്കാട്

ചാവക്കാട് കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് അപകടം: മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ മുകളിൽ കെട്ടിവച്ചിരുന്ന വലിയ ലൈറ്റ് പൊട്ടി വീണാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ നെല്ലായ ചാത്തംകുളം സ്വദേശി നിസാമുദ്ദീൻ്റെ മകൾ നേഹ ലിയാന (13)പൊട്ടച്ചിറ സ്വദേശി മുഹിനുദ്ദീന്റെ മകൾ ഹിബാ പർവിൻ (16),കോട്ടപ്പുറം കരുവഞ്ചേരി സ്വദേശി രതീഷിന്റെ മകൾ ആരാധ്യ (7)എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button