THAVANUR
പോത്തന്നൂരിൽ ക്ഷയ രോഗ ബോധവൽക്കരണ പരിപാടി നടത്തി
പോത്തന്നൂർ | ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചേലത്തു പറമ്പ് അംഗൻവാടിയിൽ വെച്ച് ലോക ക്ഷയരോഗ ദിനചാരണം നടത്തി. അംഗൻവാടി വർക്കർ ശ്രീമതി വിജിത സ്വാഗതം പറഞ്ഞ പരിപാടി കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബൾകീസ് കൊരണപറ്റ ഉദ്ഘാടനം ചെയ്തു. JHI മേഖല, MLSP ശിവപ്രിയ എന്നിവർ ബോധവത്കരണ ക്ലാസ്സ് എടുത്തു.JPHN അശ്വതി നന്ദി അറിയിച്ചു. ആശാവർക്കാർമാരായ സുഷമ വിജയൻ, ചിന്നമണി എന്നിവർ പരിപാടിയിൽ സംസാരിച്ചു