CHANGARAMKULAMLocal news

ചങ്ങരംകുളം ചെറവല്ലൂരിൽ പ്രകൃതി വിരുദ്ധ പീഡനം:മധ്യവയസ്കൻ അറസ്റ്റിൽ

ചങ്ങരംകുളം:15 കാരനെ പ്രകൃതി വിരുദ്ധ
പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ.ചെറവല്ലൂർ സ്വദേശി പൂവത്തൂർ വീട്ടിൽ രാജൻ (60) ആണ് പതിനഞ്ച് വയസുകാരനായ പട്ടികജാതി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഈ മാസം ആറിന് ഇയാൾ കുട്ടിയുടെ വീട്ടിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി
കുട്ടിയെ വീടിനടുത്തുള്ള പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

തിരൂർ ഡി.വൈ.എസ്.പിയുടെ നിർദ്ധേശ പ്രകാരം പെരുമ്പടപ്പ് SHO കഴ്സൺ മാർകോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോക്ലോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്ത് പൊന്നാനി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button