Local newsMARANCHERYPERUMPADAPP

ഡി വിഭാഗത്തില്‍ ഒരു വഴി ഒഴികെ എല്ലാം അടക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

പെരുമ്പടപ്പ്: മാറഞ്ചേരി ഉൽപ്പടെ പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിലെ മുഴുലൻ ഡി സോണിലേയും പ്രാദേശിക റോഡുകൾ അടച്ചുകോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ
കോവിഡ് സബ് ഡിവിഷനുകൾ
രൂപീകരിക്കും. മേഖലയിലെ കോവിഡ്
പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല
കോവിഡ് സബ് ഡിവിഷണൽ
ഓഫീസർമാർക്കായിരിക്കും. സംസ്ഥാന
പോലീസ് മേധാവി അനിൽ കാന്ത് ഇതു
സംബന്ധിച്ച നിർദേശം എല്ലാ ജില്ലാ
പോലീസ് മേധാവിമാർക്കും കൈമാറി.
കണ്ടെയ്ൻമെന്റ് മേഖലയായി
പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ
മൈക്രോ കണ്ടയ്ൻമെന്റ് സോൺ
രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത
അനുവദിക്കും. ഇതിനായി പഞ്ചായത്ത്,
റവന്യൂ അധികൃതർ, സന്നദ്ധപ്രവർത്തകർ
എന്നിവരുടെ സഹായം തേടും.
കോവിഡ് നിയന്ത്രണങ്ങൾ
ഏകോപിപ്പിക്കുന്നതിന് അഡീഷണൽ
എസ്.പിമാരുടെ നേതൃത്വത്തിൽ
ജില്ലകളിൽ നിലവിലുള്ള ടാസ്ക്
ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ്
ഓഫീസർമാർ നടപടി സ്വീകരിക്കും.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള
പ്രചാരണവും ശക്തിപ്പെടുത്തും.
ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ
അകത്തേക്ക് കടക്കാനും പുറത്തേക്ക്
പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി
എല്ലാ റോഡുകളും അടയ്ക്കും. ഈ
മേഖലകളിൽ മൊബൈൽ പട്രോളിങ്ങും
നടന്നുള്ള പട്രോളിങ്ങും
ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട
സ്ഥലങ്ങളിൽ വാഹന പരിശോധന
ശക്തമാക്കും. ഹോം ക്വാറന്റൻ
കർശനമായി നടപ്പിലാക്കാനും
നിർദേശിച്ചിട്ടുണ്ട്.അതിഥിത്തൊഴിലാളികളുടെ
താമസസ്ഥലങ്ങളിൽ ക്വാറന്റൻ
സൗകര്യം ലഭ്യമാണോയെന്ന്
ഡി.വൈ.എസ്.പിമാർ നേരിട്ട് സന്ദർശിച്ച്
പരിശോധിക്കും. ക്വാറൻന്റൻ സൗകര്യം
ലഭ്യമല്ലെങ്കിൽ ജില്ലാ പൊലീസ്
മേധാവിമാർ അക്കാര്യം ജില്ലാ
ദുരന്തനിവാരണ അതോറിറ്റിയെ
അറിയിക്കും. സാമൂഹിക അകലം
പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
അതിഥിത്തൊഴിലാളികളെ ബോധവൽക്കരിക്കും. വിവാഹം, മറ്റുചടങ്ങുകൾ എന്നിവയിൽ
പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച്
നിയന്ത്രണം കർശനമായി നടപ്പാക്കും.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button