PUBLIC INFORMATION

കേരളത്തില്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ കുറഞ്ഞു; ജിയോയ്ക്ക് നേട്ടം

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, റിലയന്‍സ് ജിയോ കേരളത്തില്‍ 49,000 പുതിയ വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍.എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു. വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്ലിനും തിരിച്ചടി നേരിട്ടു.ദേശീയതലത്തില്‍, ഏപ്രില്‍ 23 ലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37.9 ശതമാനവും എയര്‍ടെല്‍ 32.4 ശതമാനവും വോഡഫോണ്‍ ഐഡിയ 20.4 ശതമാനവുമാണ്. 2023 ഏപ്രിലില്‍, മൊത്തത്തിലുള്ള സജീവ സബ്സ്‌ക്രിപ്ഷനുകള്‍ 4.2 ദശലക്ഷം ഉയര്‍ന്നു. ജിയോയ്ക്കും എയര്‍ടെലിനും ഗ്രാമീണ ഇന്ത്യയില്‍, യഥാക്രമം 1.58 ദശലക്ഷവും 0.19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി.കേരളത്തിലെ സജീവ ഉപഭോക്തക്കളുടെ എണ്ണത്തില്‍ ജിയോയ്ക്ക് രണ്ട് ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. പുതിയ വരിക്കാരുടെ എണ്ണത്തിലെ ര്‍ധനവ് ജിയോയുടെ തുടര്‍ച്ചയായ 14 മാസത്തെ നെറ്റ് സബ്സ്‌ക്രൈബര്‍ വളര്‍ച്ചയുടെ ഭാഗമാണ്. സജീവ ഉപയോക്താക്കളുടെ അളവുകോലായ വിസിറ്റര്‍ ലൊക്കേഷന്‍ രജിസ്റ്റര്‍ (വിഎല്‍ആര്‍) അനുപാതം മുന്‍ മാസത്തെ 93.6 ശതമാനത്തില്‍ നിന്ന് 2023 ഏപ്രിലില്‍ 94.0 ശതമാനമായി ഉയര്‍ത്തുകയും ചെയ്തതായി ജിയോ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button