Local newsPONNANI

പൊന്നാനിയില്‍ ഹൗറ മോഡല്‍ തൂക്കുപാലം വന്നാൽ ടൂറിസം സാധ്യതകളും ഏറെ

പൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ തൂക്കുപാലം പൊന്നാനിയിൽ ഏറെ ടൂറിസം സാധ്യതകൂടിയുള്ള പദ്ധതിയാണിത്. ഭാരതപ്പുഴയോരത്തുകൂടി വരുന്ന കർമ പുഴയോരപാതയിൽനിന്ന് കനോലി കനാലിന് കുറുകെയുള്ള പാലം കയറി ഹാർബർ വഴി ഈ പാലത്തിലേക്ക് കയറാനാവും. ഇവിടങ്ങളിലെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതികളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.

തൂക്കുപാലത്തിൽ കടലിനോട് അഭിമുഖമായരീതിയിൽ വാക്വേയും സഞ്ചാരികൾക്ക് ഇരിക്കാനും സൂര്യാസ്തമനം ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ളതുമാണ് നിർദിഷ്ട പാലം. ബിയ്യം കായൽ, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈൻ മ്യൂസിയം, ഇൻഡോർ സ്റ്റേഡിയം, ചിൽഡ്രൻസ് സ്പോർട്സ് പാർക്ക്, കർമ പുഴയോരപാത, കനോലി പാലം, പൊന്നാനി ഹാർബർ, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാർക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോർത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിൾ എന്ന പദ്ധതിയുടെ പൂർത്തീകരണവും ഇതിലൂടെ സാധ്യമാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button