Local newsPONNANI

പൊന്നാനി നഗരസഭയിൽ ശുചിത്വ ബാലോത്സവത്തിന് തുടക്കം

കുട്ടികളിൽ ശുചിത്വ ശീലം വർധിപ്പിക്കാൻ പൊന്നാനി നഗരസഭയിൽ ശുചിത്വ ബാലോത്സവം ദ്വിദിന വെക്കേഷൻ ക്യാമ്പിന് തുടക്കം.ശുചിത്വ കേരളം, വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വത്തെ കുറിച്ചുള്ള അവബോധം നൽകുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തീരദേശത്തെ 19 വാർഡുകൾ ഉൾപ്പെടുന്ന സി.ഡി.എസ് 2 ൻ്റെ പരിധിയിലുള്ള വിദ്യാർത്ഥികൾക്കായാണ് ആദ്യഘട്ട പരിശീലന ക്യാമ്പ് നടത്തുന്നത്. ജൈവമാലിന്യ സംസ്കരണത്തിന്‍റെ പ്രാധാന്യം, ജൈവ, അജൈവ മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണത്തിന്‍റെ ദൂഷ്യവശങ്ങൾ തുടങ്ങിയവയെപ്പറ്റി കുട്ടികൾക്ക് ക്യാമ്പിലൂടെ സന്ദേശം നൽകും.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഐ.ആർ.ടി.സി കോർഡിനേറ്റർ സോമൻ, സി.ഡി.എസ് പ്രസിഡൻ്റ് ആയിഷ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button