CHANGARAMKULAMLocal news

പാലിയേറ്റീവ് ക്ലിനിക്കുകളുടെ ഭാരവാഹികൾക്കും ആക്ടീവ് വളണ്ടിയർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു

ചങ്ങരംകുളം:കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി നടത്തപ്പെടുന്ന ഹോം കെയറുകളുടെ ക്വാളിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി താലൂക്കിലെ വിവിധ പാലിയേറ്റീവ് ക്ലിനിക്കുകളുടെ ഭാരവാഹികൾക്കും ആക്ടീവ് വളണ്ടിയർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.എം ഐ പി എടപ്പാൾ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കില്‍ വെച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ എം.ഐ.പി എടപ്പാള്‍ സോണല്‍ കമ്മിറ്റി പ്രസിഡന്റ് പി.പി.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ കരീം സ്വാഗതം പറഞ്ഞു. സി.എം യൂസുഫ് , ജമാല്‍ നിറമരുതൂര്‍ അന്‍വര്‍ സാദത്ത് മംഗലം എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുത്തു. പി.കെ അബ്ദുള്ളക്കുട്ടി,ഷെരീഫ് പൊന്നാനി, അലി കാരുണ്യം, ലത്തീഫ് മൂക്കുതല എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button