പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലും സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂളിലും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
May 29, 2023
ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലും സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂളിലും പ്രവേശനം നേടിയ മുന്നൂറിലേറെ കുരുന്നുകൾ ആത്മീയാചാര്യരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിച്ചു.മാതാപിതാക്കളുടെ കൈകളിൽ തൂങ്ങി കളിച്ചും ചിരിച്ചും ചിലർ ചിണുങ്ങിയും പിണങ്ങിയും വിവിധ ഭാവങ്ങളിൽ അക്ഷരമുറ്റത്തെത്തിയ പിഞ്ചിളം പൈതങ്ങൾ ആവേശത്തോടെ ആദ്യാക്ഷരം കുറിക്കുന്ന വേദിയിൽ സ്വയം എത്തിയത് സദസരിൽ കൗതുകമുണർത്തി. പ്രിൻസിപ്പൽ കെഎം ശരീഫ് ബുഖാരിയുടെ അധ്യക്ഷതയിൽ കെ സിദ്ധിക്ക് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ്.ഐ. കെ തങ്ങൾ മൂതൂർ, കെ.എം സാലിഹ് മുസ്ലിയാർ, അബ്ദുൽ റഷീദ് അൽ ഖാസിമി നീലിയാട്, വാരിയത്ത് മുഹമ്മദലി, സി.വി അബ്ദുൽ ജലീൽ അഹ്സനി, എ.അഹമ്മദ് ബാഖവി, കെ.പി.എം ബഷീർ സഖാഫി, പി.പി നൗഫൽ സഅദി, വി.പി അബ്ദുൽ ലത്തീഫ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി